ലോക്ഡൗണിന്റെ നല്ല ഫലം ഇതാ, മുംബയ് നഗരത്തിലെ പുഴയിൽ തുള‌ളി ഓടി പുള‌ളിമാൻകൂട്ടം

Friday 03 July 2020 7:30 PM IST

മുംബയ്: കൊവിഡ് രോഗവ്യാപനം ലോക്ഡൗണിലായ നഗരങ്ങളിലും ഗ്രാമങ്ങളിലും വന്യജീവികളിറങ്ങുന്നത് നിത്യ സംഭവമാണ്. താമസ സ്ഥലത്ത് കടുവ ഇറങ്ങുന്നതും മൂന്നാർ ടൗണിൽ തന്നെ കൊമ്പനാനകൾ ഇറങ്ങുന്നതും പുഴ കടന്ന് ഗ്രാമത്തിലെത്തുന്ന വന്യമൃഗങ്ങൾ കിണറ്റിൽ വീഴുന്നതുമെല്ലാം നാം എന്നും കാണുന്നുണ്ട്. എന്നാൽ രാജ്യത്തെ വ്യവസായ മഹാനഗരമായ മുംബയിലും അത്തരമൊരു സംഭവമുണ്ടായി.കൊവിഡ് അതീവ ഗുരുതരമായതോടെ മുംബയ് നഗരത്തിലെ ജനങ്ങൾ വീടുകളിൽ തന്നെ കഴിയുകയാണ്. ജനത്തിരക്ക് കുറഞ്ഞതിന്റെ നല്ല പ്രതിഫലനമെന്ന വണ്ണം മുംബയ് നഗരത്തിലെ മിഠി നദിയുടെ തുടക്കഭാഗത്ത് മാൻകൂട്ടം സന്തോഷത്തോടെ തുള്ളിച്ചാടി നടക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നല്ല പ്രതികരണമുണ്ടാക്കുകയാണ്.

പരിസ്ഥിതി പ്രവർത്തകനായ അഫ്റോസ് ഷാ ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ ഇതിനകം കണ്ടത് 12,700ഓളം പേരാണ്.

വീഡിയോ താഴെ കാണാം.