നിരീക്ഷണവും സുരക്ഷയും കർശനം
Saturday 04 July 2020 12:04 AM IST
തിരുവനന്തപുരം: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണവും സുരക്ഷയും കർശനമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ശ്വാസകോശ സംബന്ധമായി അസ്വസ്ഥത കാട്ടുന്ന എല്ലാവർക്കും പരിശോധന നടത്തും.
ഏകോപനത്തിനായി ഐ.ജി, ഡി.ഐ.ജി, എസ്.പി റാങ്കിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊന്നാനിയിൽ ഉത്തരമേഖലാ ഐ.ജിയും തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മിഷണറും ഡെപ്യൂട്ടി പൊലീസ് കമ്മിഷണറും നേതൃത്വം നൽകും. 757 വനിതകൾ ഉൾപ്പെടെ 7592 പേർ പൊലീസ് വോളണ്ടിയർമാരായി രജിസ്റ്റർചെയ്തിട്ടുണ്ട്. ഇവർക്ക് സർട്ടിഫിക്കറ്റ് നല്‍കും.
റിവേഴ്സ് ക്വാറന്റൈൻ ശക്തമാക്കും.വിദേശത്ത് നിന്നെത്തുന്ന കുട്ടികളുടെ തുടർ പഠനം ടി.സി ലഭിക്കാത്തതുമൂലം മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കും.