20 കടന്ന് പിന്നെയും പോസിറ്റീവ്

Saturday 04 July 2020 1:00 AM IST

 ആരും രോഗമുക്തരില്ല

കൊ​ല്ലം: ജി​ല്ല​യിൽ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​ന്ന​ലെ​യും 20 ക​ട​ന്നു. ബൈ​ദ​രാ​ബാ​ദിൽ നി​ന്നെ​ത്തി​യ ബ​ന്ധു​ക്ക​ളാ​യ നാ​ലു പേർ ഉൾ​പ്പെ​ടെ 23 പേർ​ക്കാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രിൽ 17 പേർ വി​ദേ​ശ​ത്ത് നി​ന്നും ആ​റു പേർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളിൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഇ​ന്ന​ലെ ആ​രും രോ​ഗ​മു​ക്ത​രാ​യി​ല്ല. ഇ​തോ​ടെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ലു​ള്ള കൊ​ല്ലം സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 222 ആ​യി.

ജൂൺ 20 നാ​യി​രു​ന്നു ജി​ല്ല​യിൽ ഇ​തു​വ​രെ ഏ​റ്റ​വും അ​ധി​കം പേർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 24 പേ​രാ​യി​രു​ന്നു അ​ന്ന് കൊ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​തി​ന് ശേ​ഷം ഇ​ന്ന​ലെ​യാ​ണ് 23 പേർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഏ​ഴുപേർ തി​രു​വ​ന​ന്ത​പു​ര​ത്തും മൂ​ന്നുപേർ എ​റു​ണാ​കു​ള​ത്തു​മാ​ണ് ചി​കി​ത്സ​യിൽ ക​ഴി​യു​ന്ന​ത്. വി​മാ​ന​ത്തിൽ വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​പ്പോൾ ത​ന്നെ രോ​ഗ​സാ​ദ്ധ്യ​ത ക​ണ്ട​തി​നെ തു​ടർ​ന്ന് അ​വി​ടെ ത​ന്നെ നി​രീ​ക്ഷ​ണ​ത്തിൽ പാർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥി​രീ​ക​രി​ച്ച​വ​ർ

1.ക​ഴി​ഞ്ഞ​മാ​സം 26ന് ഹൈ​ദ​രാ​ബാ​ദിൽ നി​ന്നെ​ത്തി​യ തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂർ സ്വ​ദേ​ശി​നി (34)

2. തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂർ സ്വ​ദേ​ശി​നി (48)

3. തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂർ സ്വ​ദേ​ശി​നി (9)

4. തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂർ സ്വ​ദേ​ശി (60)

5. ജൂൺ 30ന് ബാംഗളൂരുവിൽ നി​ന്നെ​ത്തി​യ ഇ​ട​മൺ സ്വ​ദേ​ശി​നി (33)

6. ഇ​ട​മൺ സ്വ​ദേ​ശി​നി (26)

7. ജൂൺ 30ന് സൗ​ദി ദ​മാ​മിൽ നി​ന്നെ​ത്തി​യ അ​ഞ്ചൽ ചോ​ര​നാ​ട് സ്വ​ദേ​ശി (36)

8. ജൂൺ 29ന് ദ​മാ​മിൽ നി​ന്നെ​ത്തി​യ ത​ല​വൂർ ആ​വ​ണീ​ശ്വ​രം നെ​ടു​വ​ന്നൂർ സ്വ​ദേ​ശി (58)

9. ജൂൺ 30ന് കു​വൈ​റ്റിൽ നി​ന്നെ​ത്തി​യ ശൂ​ര​നാ​ട് വെ​സ്റ്റ് പാ​ല​ക്ക​ട​വ് സ്വ​ദേ​ശി (48)

10. ജൂൺ 29ന് ദ​മാ​മിൽ നി​ന്നെ​ത്തി​യ ചി​റ്റു​മ​ല ഈ​സ്റ്റ് ക​ല്ല​ട സ്വ​ദേ​ശി (32)

11. ദോ​ഹ​യിൽ നി​ന്നെ​ത്തി​യ പ​വി​ത്രേ​ശ്വ​രം തെ​ക്കും​പു​റം സ്വ​ദേ​ശി (54)

12. ജൂൺ 29ന് ദ​മാ​മിൽ നി​ന്നെ​ത്തി​യ പു​ന​ലൂർ ചാ​ലി​യ​ക്കാ​വ് സ്വ​ദേ​ശി (57)

13. ദ​മാ​മിൽ നി​ന്നെ​ത്തി​യ കൊ​ട്ടാ​ര​ക്ക​ര വാ​ള​കം സ്വ​ദേ​ശി (47)

14. ജൂൺ 29ന് ദ​മാ​മിൽ നി​ന്നെ​ത്തി​യ ഈ​സ്റ്റ് ക​ല്ല​ട സ്വ​ദേ​ശി (58)

15. കാ​ഞ്ഞാ​വെ​ളി സ്വ​ദേ​ശി (28)

16. ജൂൺ 27ന് കു​വൈ​റ്റിൽ നി​ന്നെ​ത്തി​യ പു​ന​ലൂർ ഇ​ള​മ്പൽ സ്വ​ദേ​ശി (43)

17. ജൂൺ 23ന് ദു​ബാ​യിൽ നി​ന്നെ​ത്തി​യ പു​ത്ത​ന​മ്പ​ലം സ്വ​ദേ​ശി (32)

18. ജൂൺ 22ന് റി​യാ​ദിൽ നി​ന്നെ​ത്തി​യ തേ​വ​ല​ക്ക​ര പാ​ല​ക്കൽ സ്വ​ദേ​ശി (30)

19. ജൂൺ 19ന് ഷാർ​ജ​യിൽ നി​ന്നെ​ത്തി​യ തേ​വ​ല​ക്ക​ര സ്വ​ദേ​ശി (51)

20. ജൂൺ 29ന് ക​സാ​ഖി​സ്ഥാ​നിൽ നി​ന്നെ​ത്തി​യ ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി (32)

21. ജൂൺ 26ന് എ​ത്യോ​പ്യ​യിൽ നി​ന്നെ​ത്തി​യ ഉ​മ​യ​ന​ല്ലൂർ മൈ​ലാ​പ്പൂർ സ്വ​ദേ​ശി (52)

22. ജൂൺ 30ന് അ​ബു​ദാ​ബി​യിൽ നി​ന്നെ​ത്തി​യ അ​ഞ്ചൽ വ​യ​ല സ്വ​ദേ​ശി (31)

23. ജൂലായ് 1ന് കു​വൈ​റ്റിൽ നി​ന്നെ​ത്തി​യ ക​ല്ലേ​ലി​ഭാ​ഗം സ്വ​ദേ​ശി (42)