അന്തർജില്ലാ യാത്രക്കാർക്കുള്ള കെ.എസ്.ആർ.ടി.സി റിലേ ബസ് സർവീസ് രണ്ടാം ഘട്ടത്തിൽ, കോഴിക്കോട് - പാലക്കാട് റൂട്ടിലേയ്ക്കുള്ള സമയക്രമം ഇങ്ങനെ

Saturday 04 July 2020 11:49 AM IST

കോഴിക്കോട്: അന്തർജില്ലാ യാത്രക്കാരുടെ ആവശ്യപ്രകാരം ആരംഭിച്ച റിലേ ബസുകൾക്ക് യാത്രക്കാരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെയാണ് സർവ്വീസ് ആരംഭിച്ചിരുന്നത്.

രണ്ടാം ഘട്ടമായി കോഴിക്കോട് - പാലക്കാട് റൂട്ടലേക്ക് റിലേ സർവ്വീസ് നടത്താൻ തീരുമാനിച്ചതായി കെ.എസ്.ആർ.ടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പെരിന്തൽമണ്ണയിൽ നിന്നും ഇരുവശത്തേക്കും കണക്ഷൻ ബസുകൾ ലഭ്യമാക്കുന്ന രീതിയിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

കെ.എസ്.ആർ.ടി.സിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കെ.എസ്.ആർ.ടി.സി ദീർഘദൂര യാത്രക്കാർക്കായി പുതിയതായി ആരംഭിച്ച "റിലേ സർവീസുകൾക്ക്' യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൊവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ട്, ദീർലദൂര യാത്രക്കാരുടെ ആവശ്യാർത്ഥം രണ്ടാംഘട്ടത്തിൽ കോഴിക്കോട് - പാലക്കാട് റൂട്ടിൽ റിലേ സർവ്വീസ് ആരംഭിക്കുന്നു. പെരിന്തൽമണ്ണയിൽ നിന്നും ഇരുവശത്തേക്കും കണക്ഷൻ ബസുകൾ ലഭിക്കുന്ന വിധത്തിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

കോഴിക്കോട് - പാലക്കാട് റിലേ ബസുകളുടെ സമയക്രമം..

പെരിന്തൽമണ്ണ -കോഴിക്കോട് (മലപ്പുറം വഴി) 06.00 ,07.00, 07.30 ,08.00, 09.00, 09.3,0 10.00, 10.30, 11.00, 11.30, 12.00, 12.3,0 13.00,14.00, 15.00, 15.30, 16.00, 16.30, 17.00, 17.30, 18.00, 18.15, 19.30

പെരിന്തൽമണ്ണ -പാലക്കാട് (മണ്ണാർക്കാട് വഴി) 08.00 09.00 09.30 10.00 10.30 11.00 11.30 12.00 12.30 13.00 14.00 15.00 15.30 16.00 16.30 17.00 17.30 18.00 18.15 19.30

പെരിന്തൽമണ്ണ-മലപ്പുറം 11.10 11.40 12.10 19.40

പാലക്കാട്-പെരിന്തൽമണ്ണ (മണ്ണാർക്കാട് വഴി) 06.00 07.00 07.30 08.00 08.30 09.00 09.30 10.00 10.30 11.00 12.00 13.00 13.30 14.00 14.30 15.00 15.30 16.00 16.15

പാലക്കാട് നോർത്ത്- മലപ്പുറം 16.30 17.00

പാലക്കാട്-പെരിന്തൽമണ്ണ 17.30

പാലക്കാട് നോർത്ത്- മലപ്പുറം 18.00

കോഴിക്കോട് - പെരിന്തൽമണ്ണ (മലപ്പുറം വഴി) 06.00 07.00 07.30 08.00 09.00 09.30 10.00 10.30 11.00 11.30 12.00 12.30 13.00 14.00 15.00 15.30 16.00 16.30 17.00 17.30 18.00 18.15 19.30

യാത്രക്കാർക്ക് തങ്ങളുടെ നിർദേശങ്ങളും അന്വേഷണങ്ങളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയ സെൽ, കെ.എസ്.ആർ.ടി.സി - (24×7) ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation വാട്സാപ്പ് നമ്പർ - 8129562972 കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021 ലാൻഡ്‌ലൈൻ - 0471-2463799 കോഴിക്കോട് - 0495 2723796 പെരിന്തൽമണ്ണ - 04933 227342 പാലക്കാട് - 0491 2520098 മലപ്പുറം - 0483 2734950 എന്നീ ഫോൺ നമ്പറുകളിലൂടെയും മാർഗ്ഗങ്ങളിലൂടെയും അറിയിക്കാവുന്നതാണ്. #relay #ksrtc #kozhikode #palakkad #perinthalmanna #malappuram https://www.facebook.com/KeralaStateRoadTransportCorporation/posts/1391686937682996