സുരക്ഷയ്ക്ക് യാതൊരു പങ്കുമില്ലാതെ ആഡംബരത്തിനായി സ്വർണം കൊണ്ടൊരു മാസ്ക്

Saturday 04 July 2020 5:47 PM IST

പൂനെ: കൊവിഡ്-19 മഹാമാരി ലോകത്തെ പിടിച്ച് കുലുക്കിയിട്ട് മാസങ്ങൾ പിന്നിടുമ്പോഴും വാക്സിൻ കണ്ടെത്താൻ കഴിയാത്തത് വിഷമകരമായ വസ്തുതയാണ്. ഇതേ തുടർന്ന് കൊവിഡ് പ്രതിരോധ മാർഗങ്ങളായ മാസ്കും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമായി മാറി.സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി പുറത്തിറക്കിയ മാസ്‌കുകളാണ് ആദ്യം എത്തിയിരുന്നത് എങ്കിലും പിന്നീട് പല ഫാഷനുകളിലുള്ള മാസ്‌കുകള്‍ വിപണിയില്‍ എത്തി തുടങ്ങി. എന്നാൽ മാസ്കിലും ആഡംബരം കാട്ടി ഒരു പൂനെ സ്വദേശി. സ്വര്‍ണം കൊണ്ടുള്ള മാസ്കാണ് അയാൾ നിർമിച്ചിരിക്കുന്നത്.

ശങ്കര്‍ കുറാഡെ എന്ന പൂനെ സ്വദേശിയാണ് ഇത്തരത്തില്‍ ഒന്ന് നിര്‍മ്മിച്ചിരിക്കുന്നത്. പൂനെ ജില്ലയിലെ പിംപ്രി-ചിഞ്ച്വാഡ് സ്വദേശിയാണ് ഇയാള്‍. ഈ മാസ്‌കിന് വേണ്ടി 2.89 ലക്ഷം രൂപയാണ് ശങ്കര്‍ ചെലവാക്കിയിരിക്കുന്നത്.കനം കുറഞ്ഞ ഈ മാസ്‌കിലൂടെ ശ്വസിക്കുന്നതിന് വേണ്ടി നെരിയ ദ്വാരങ്ങളും നല്‍കിയിട്ടുണ്ട്. അതിനാല്‍ തനിക്ക് ശ്വസിക്കുന്നതിന് യാതോരു വിധ ബുദ്ധിമുട്ടുകളുമില്ലെന്ന് ശങ്കര്‍ പറഞ്ഞു.എന്നാല്‍, ഇത് ഗുണകരമാകുമെന്ന് കാര്യത്തില്‍ തനിക്ക് ഒരു ഉറപ്പുമില്ലെന്നാണ് ശങ്കര്‍ പറയുന്നത്. ഈ ഗോള്‍ഡന്‍ മാസ്‌ക് എത്രകണ്ട് ഉപകാരപ്പെടുമെന്ന് വ്യക്തമല്ലെങ്കിലും സംഭവം ഇപ്പോൾ വൈറലായി മാറി.സ്വര്‍ണത്തോട് അമിതമായ ആസക്തിയുള്ള ഇയാളുടെ ദേഹത്ത് നിരവധി ആഭരണങ്ങളുമുണ്ട്.കൊറോണ വൈറസ് ഏറ്റവുമധികം വ്യാപിച്ചിരിക്കുന്ന മഹാരാഷ്ട്രയിലെ പൂന സ്വദേശിയാണ് ഇത്തരത്തില്‍ ഒരു മാസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത് എന്നതും ഏറെ ഞെട്ടിക്കുന്നതാണ്.