കാനത്തിന് അഭിപ്രായം പറയാം : ജോസ് കെ. മാണി

Sunday 05 July 2020 12:22 AM IST

പാലാ : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാഷ്ട്രീയ അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും അവരുടേതായ അഭിപ്രായങ്ങളും അജണ്ടയും കാണും. എല്ലാവരും കേരളാ കോൺഗ്രസിനെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഒരു മുന്നണിയുമായും ചർച്ച നടത്തിയിട്ടില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.