ഒരു ലക്ഷം സഹകാരികളുടെ ഓൺലൈൻ സംഗമം നടത്തി

Sunday 05 July 2020 12:29 AM IST

തിരുവനന്തപുരം: അന്തർദേശീയ സഹകരണ ദിനത്തോട് അനുബന്ധിച്ച് സഹകരണ വകുപ്പ് ഒരു ലക്ഷം സഹകാരികളുടെ ഓൺലൈൻ സംഗമം സംഘടിപ്പിച്ചു. സംഗമത്തെ ഓൺലൈൻ വഴി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിസംബോധന ചെയ്തു. സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ വെച്ച് നടത്തിയ പരിപാടി സൂം, യൂട്യൂബ്, ഫേസ് ബുക്ക് വഴി തത്സമയം കാണാമായിരുന്നു. കോ ഓപ്പറേറ്റിവ്സ് ഫോർ ക്ലൈമറ്റ് ആക്ഷൻ എന്നതാണ് ഇത്തവണത്തെ ആഘോഷത്തിന്റെ പ്രമേയം.

സഹകരണ ദിനത്തോടനുബന്ധിച്ച് ജവഹർ സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കോലിയക്കോട്.എൻ.കൃഷ്ണൻ നായർ സഹകരണ പതാക ഉയർത്തി. ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷത വഹിച്ചു.