കൊട്ടാരക്കര കെ എസ് ആർ ടി സി ഡിപ്പോ അടച്ചു: എല്ലാ സർവീസുകളും നിറുത്തി
Sunday 05 July 2020 12:58 PM IST
കൊല്ലം: കൊട്ടാരക്കര കെ എസ് ആർ ടി സി ഡിപ്പോ അടച്ചു. കണ്ടെയ്ൻമെന്റ് സോണിൽ പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുളള എല്ലാ സർവീസുകളും നിറുത്തി വച്ചിരിക്കുകയാണ്. മറ്റിടങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഡിപ്പോയിൽ കയറാതെയാണ് പോകുന്നത്. ഒരാഴ്ചകഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തിയശേഷമേ പ്രത്യേക ഇളവ് നൽകി സർവീസ് അനുവദിക്കൂ.
ജില്ലയിൽ ഉറവിടം കണ്ടെത്താൻ കഴിയാത്ത രണ്ട് കേസുകൾ പുതുതായി സ്ഥിരീകരിച്ചതിനാൽ കൊല്ലം കോർപ്പറേഷനിലെ ഡിവിഷൻ 54, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വാർഡ് 2,4,6,7,8 മേലില ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളായ പുനലൂർ, കല്ലാർ വാർഡിലെയും മയ്യനാട് ഗ്രാമപഞ്ചായത്തിലെ 15,16,19 വാർഡുകളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ചു.