റാന്നിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
Sunday 05 July 2020 4:20 PM IST
പത്തനംതിട്ട: അബുദാബിയിൽ നിന്നെത്തി റാന്നിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ഇടക്കുളം പുത്തൻ വീട്ടിൽ സിനു എന്ന 46 കാരനാണ് മരിച്ചത്. ഇദ്ദേഹം കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് വിവരം. ജൂൺ മുപ്പതിനാണ് ഇദ്ദേഹം കുടുംബസമേതം നാട്ടിലെത്തിയത്. മൃതദേഹം മോർച്ചറിയിൽ. സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നശേഷമായിരിക്കും സംസ്കാരം.