ട്രെയിനുകൾ പതിവു പോലെ

Monday 06 July 2020 1:10 AM IST
train

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തലസ്ഥാനത്തെ ബസ് സർവീസുൾപ്പടെ റോഡ് ഗതാഗതം പൂർണമായി സ്തംഭിക്കുമെങ്കിലും നിലവിലെ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പതിവുപോലെ നടക്കും. സെൻട്രൽ റെയിൽവേ സ്റ്റേഷൻ പതിവു പോലെ പ്രവർത്തിക്കും. ലോക്‌മാന്യ തിലക്,​ ജനശതാബ്ദി,​ വേണാട് സ്പെഷ്യൽ ട്രെയിനുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്ര ചെയ്യാൻ തടസമില്ലെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഓഫീസ് അറിയിച്ചു. അതേ സമയം ട്രെയിൻ സർവീസ് പാടില്ലെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചാൽ സർവീസുകൾ നിറുത്തിവയ്ക്കാനാണ് റെയിൽവേയുടെ തീരുമാനം.
..