പാമ്പാടി രാജന്റെ ഉടമ റോബിറ്റ് എം.തോമസ് നിര്യാതനായി

Monday 06 July 2020 1:05 AM IST
റോബിറ്റ് എം.. തോമസ്

കോട്ടയം: കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനകളിലൊന്നായ പാമ്പാടി രാജന്റെ ഉടമ സൗത്ത് പാമ്പാടി മൂടൻ കല്ലുങ്കൽ റോബിറ്റ് എം.തോമസ് (48) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൂടൻകല്ലുങ്കൽ പരേതനായ എം.എ. തോമസിന്റെയും (ബേബി) ലീലാമ്മയുടെയും മകനാണ്. ഭാര്യ: ജയ സൂസൻ ഫിലിപ്പ് (കൊച്ചാലുംമൂട് വരൂലപ്പുതുക്കുളങ്ങര കുടുംബാംഗം). മക്കൾ: റോജ റേച്ചൽ റോബിറ്റ്, റോജിറ്റ് എം. റോബിറ്റ്, റോജിൻ ഫിലിപ്പ് റോബിറ്റ് (മൂന്നു പേരും ബി.എം.എം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: റജിറ്റ് എം.തോമസ് (മോനാച്ചൻ), ഷോബിറ്റ് എം. തോമസ് (കൊച്ചുമോൻ). സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം സൗത്ത് പാമ്പാടി സെന്റ് തോമസ് വലിയപള്ളിയിൽ നടക്കും.