ആദ്യത്തെ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ ആർ.പി ലാലാജി നിര്യാതനായി
തിരുവനന്തപുരം : കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനും ടെക്‌നോപാർക്കിലെ ആദ്യത്തെ യൂണിറ്റ് ഉടമയുമായ കഴക്കൂട്ടം കിഴക്കുംഭാഗം കൈലാസിൽ ആർ.പി ലാലാജി നിര്യാതനായി. ഒഡെപെക് മുൻ മാനേജിംഗ് ഡയറക്ടറായിരുന്നു. പക്ഷാഘാദത്തെ തുടർന്ന് ഏറെ നാളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം എസ് .എൻ.കോളജിൽ അദ്ധ്യാപകനായിരുന്ന ലാലാജി ജോലി രാജി വച്ച് വിദേശത്തു പോവുകയും മടങ്ങിയെത്തിയ ശേഷം കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ സ്ഥാപനായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് കമ്പ്യൂട്ടർ ടെക്‌നോളജി എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തു. പിന്നീട് ടെക്‌നോപാർക്കിൽ ആദ്യത്തെ സി.ജി സപ്പോർട്ട് സിസ്റ്റം എന്നപേരിൽ യൂണിറ്റ് ആരംഭിച്ചു. കേരളത്തിൽ ആദ്യമായി സോഫ്ട്‍വെയർ നിർമ്മാണം ആരംഭിച്ചു. 1985 മുതൽ കമ്പ്യൂട്ടർ സംബന്ധമായ വിഷയങ്ങളെ കുറിച്ച് കേരളകൗമുദിയിൽ ലേഖനം എഴുതിത്തുടങ്ങി.കമ്പ്യൂട്ടർ ഭാഷകളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ശാന്തികവാടത്തിൽ. ശാസ്ത്രീയ സംഗീതജ്ഞ ഡോ. കവിയൂർ രേവമ്മ സഹോദരിയാണ്. മക്കൾ: ഇന്ദുലാൽ ശങ്കർ ലാൽ. മരുമക്കൾ: രാജു ഹരിലാൽ,ചിഞ്ചു.