അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കും

Tuesday 07 July 2020 12:00 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിർത്തി കടന്ന് ദിവസം തോറുമുളള പോക്കുവരവ് അനുവദിക്കില്ല.

മഞ്ചേശ്വരം ഭാഗത്ത് നിയന്ത്രണം ശക്തമാക്കും. അവിടെ ധാരാളം പേർ ദിനംപ്രതി മംഗലാപുരത്ത് പോയി വരുന്നവരുണ്ട്. മംഗലാപുരത്ത് നിന്ന് മഞ്ചേശ്വരത്തേക്കും കാസർകോട്ടേക്കുമെത്തുന്നവരുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കും.

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി ടെക്‌നോ പാർക്കിലെ സ്ഥാപനങ്ങൾ പ്രയാസങ്ങൾ നേരിടുന്നുണ്ട്. അവിടെ മിനിമം പ്രവർത്തന സൗകര്യം അനുവദിക്കും. മന്ത്രിമാരുടെ ഓഫീസുകളും മിനിമം സ്റ്റാഫിനെ നിറുത്തിക്കൊണ്ടു പ്രവർത്തിക്കുന്ന നില സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.