ഇന്ന് സംസ്ഥാനത്ത് 272 കൊവിഡ് രോഗികൾ, സമ്പർക്കത്തിലൂടെ രോഗം 68 പേർക്ക്: ഏറ്റവും കൂടുതൽ സമ്പർക്ക രോഗികളുള്ള ദിനം
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 272 പേർക്ക്. ഇന്ന് സമ്പർക്കത്തിലൂടെ ഏറ്റവും അധികം പേർക്ക് രോഗം ബാധിച്ച ദിവസം കൂടിയാണ്. 68 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്. 111 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. രോഗികളിൽ 157 പേരാണ് വിദേശത്തുനിന്നും എത്തിയത്.
38 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഉറവിടം അറിയാത്ത 15 രോഗികൾ ഇന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. നഗരങ്ങളിൽ രോഗവ്യാപന സാദ്ധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, ആലപ്പുഴ 18, കണ്ണൂർ 19, കോഴിക്കോട് 15, എറണാകുളം 21, കാസർകോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂർ 10, കോട്ടയം 13, വയനാട് 3, ഇടുക്കി 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒറ്റദിവസത്തെ രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം ഇനി പറയുന്നു.
തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, കോട്ടയം 1, എറണാകുളം 20, ഇടുക്കി 1, തൃശൂർ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂർ 9. രാജ്യത്ത് ലോക്ക്ഡൗൺ ആരംഭിച്ച ശേഷം അഞ്ചുലക്ഷത്തോളം പേർ വന്നുവെന്നും 62.88 പേർ രാജ്യത്തിനകത്തുനിന്നും സംസ്ഥാനത്തേക്ക് വന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് 7 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തേക്ക് തിരിച്ചു വന്നവരിൽ ഏറ്റവും കൂടുതൽ പേരുള്ളത് മലപ്പുറത്താണ്. വയനാട്ടിലേക്കാണ് ഏറ്റവും കുറച്ച് പേർ വന്നത്. 12,652 പേർ വയനാട്ടിലേക്ക് വന്നു. തമിഴ്‌നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ പേർ സംസ്ഥാനത്തേക്ക് വന്നു. 97,570 പേർ. അതേസമയം, 88,031 പേർ കർണാടകയിൽ നിന്നും വന്നു. മുഖ്യമന്ത്രി പറഞ്ഞു.