പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം: കോടിയേരി
Wednesday 08 July 2020 1:37 AM IST
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ മാതൃകപരമായി ശിക്ഷിക്കണമെന്ന്
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തെറ്റ് ചെയ്തവർ രക്ഷപ്പെടാൻ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആർക്കും എൽ.ഡി.എഫിന്റെയോ സർക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇതു സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങൾക്ക് യാതൊരു വിധ അടിസ്ഥാനവുമില്ല.