തേയിലയ്ക്കും കൊവിഡ്: ഉത്പാദനം പകുതിയായി

Wednesday 08 July 2020 5:29 AM IST
ഇന്ത്യയുടെ തേയില ഉത്പാദനം പകുതിയായി കുറഞ്ഞു. കൊവിഡാണ് കാരണം. ഏപ്രിലിലെ കണക്ക് പ്രകാരം 54 ശതമാനമാണ് ഇടി​വ്.

കഴി​ഞ്ഞ വർഷം ഏപ്രി​ലി​ൽ 84.49 ദശലക്ഷം കി​ലോ ഉത്പാദി​പ്പി​ച്ച സ്ഥാനത്ത് ഇക്കൊല്ലം 39.02 ദശലക്ഷം കി​ലോയാണ്.

ഉത്തരേന്ത്യയി​ലെ ഉത്പാദനമാണ് കുത്തനെ കുറഞ്ഞത്. അതേസമയം ദക്ഷി​ണേന്ത്യയി​ൽ കൂടി​. കഴി​ഞ്ഞ വർഷം 14.02 ദശലക്ഷം കി​ലോയായി​രുന്നത് ഈ ഏപ്രി​ലി​ൽ 15.11 ദശലക്ഷം കി​ലോയി​ലെത്തി​.