'വീട്ടിലൊരു വൃക്ഷം' സന്ദേശവുമായി തപസ്യ

Thursday 09 July 2020 12:05 AM IST

കടലുണ്ടി: തപസ്യ കലാ സാഹിത്യ വേദി പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി 'വനപർവ്വം 2020' സംഘടിപ്പിച്ചു. 'വീട്ടിലൊരു വൃക്ഷം' എന്ന സന്ദേശവുമായി വി. മുഹമ്മദലിയുടെ വീട്ടിൽ വൃക്ഷത്തൈ നട്ടായിരുന്നു ഉദ്ഘാടനം. കടലുണ്ടി മാർക്കറ്റ് പരിസരത്ത് പുഴയ്ക്കൽ ശശിധരൻ വൃക്ഷത്തൈ നട്ടു. തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത് മുഖ്യാതിഥിയായിരുന്നു. തപസ്യ കടലുണ്ടി പ്രസിഡന്റ് എം.കെ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. നന്ദൻ കടലുണ്ടി, ആർട്ടിസ്റ്റ് പ്രേമരാജ്, രാജേഷ് അരിമ്പിടാവിൽ, പീതാംബരൻ പെരുന്തൊടി, മോഹൻദാസ് പാലക്കാടൻ, ടി. അശോക് കുമാർ എന്നിവർ സംസാരിച്ചു. എ.പി. നിഖിൽ സ്വാഗതവും ഒ.അക്ഷയ് കുമാർ നന്ദിയും പറഞ്ഞു.