ജയരാജൻ പറഞ്ഞത് പച്ചക്കള്ളമെന്ന് കുമ്മനം

Thursday 09 July 2020 12:00 AM IST

പത്തനംതിട്ട: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തെരയുന്ന സന്ദീപ് നായർക്ക് താനുമായി ബന്ധമുണ്ടെന്ന മന്ത്രി ഇ.പി.ജയരാജന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് ബി.ജെ.പി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. സന്ദീപിന്റെ ഫേസ്ബുക്ക് കവർ ഫോട്ടോയിൽ തന്റെ ചിത്രമുണ്ടെന്നാണ് ജയരാജൻ പറഞ്ഞത്. എന്നാൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും സന്ദീപ് നായരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോയാണ് ഇട്ടിരിക്കുന്നത്. സന്ദീപ് സി.പി.എമ്മിന്റെ സജീവ പ്രവർത്തകനാണ്. തിരഞ്ഞെടുപ്പ് കാലത്ത് നെടുമങ്ങാട് പ്രചാരണം നടത്തിയപ്പോൾ നിരവധിയാളുകൾ തന്നെ സന്ദർശിച്ചിട്ടുണ്ട്. തനിക്ക് സന്ദീപിനെ അറിയില്ല. ചിത്രങ്ങളെടുത്ത് ഒാരോരുത്തരും ഫേസ്ബുക്കിലിടുന്നതിന് താൻ ഉത്തരവാദിയല്ലെന്നും കുമ്മനം പറഞ്ഞു.