"ഈ മഹാപാപി ഒരു ബി.ജെ.പിക്കാരനേയും വിളിക്കാൻ മനസുകാണിച്ചില്ല" സി.പി.എമ്മിനെതിരെ കെ.സുരേന്ദ്രൻ
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ സന്ദീപ് നായരുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ വാഗ്വാദം തുടരുകയാണ്. സന്ദീപ് നായർ സി.പി.എമ്മുകാരനല്ലെന്ന് പ്രസ്താവിച്ച് സി.പി.എം ജില്ലാസെക്രട്ടറി തന്നെ രംഗത്തെത്തിയിരുന്നു. മന്ത്രി ഇ.പി.ജയരാജനും ആരോപണങ്ങൾ തള്ളിക്കളഞ്ഞിരുന്നു. സന്ദീപ് നായർ ബി.ജെ.പി പ്രവർത്തകനാണെന്ന് അവസാനമായി അമ്മയും പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ആ വാദങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സന്ദീപിന്റെ വർക്‌ഷോപ്പ് ഉദ്ഘാടനത്തിന്റെ നോട്ടീസ് പങ്കുവച്ചാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ചടങ്ങിൽ ഒരു ബി.ജെ.പി നേതാവ് പോലുമില്ലെന്നും പങ്കെടുത്തവരെല്ലാം സി.പി.എം നേതാക്കളാണെന്നും സുരേന്ദ്രൻ പറയുന്നു. ശ്രീരാമകൃഷ്ണൻ മുതൽ സകല സി. പി. എം നേതാക്കളേയും ഉദ്ഘാടനത്തിനു വിളിച്ചിട്ടും ഈ മഹാപാപി ഒരു ബി. ജെ. പിക്കാരനേയും വിളിക്കാൻ മനസു കാണിച്ചില്ലെന്ന് സുരേന്ദ്രൻ കുറിച്ചു.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
'സ്വർണ്ണക്കള്ളക്കടത്തു കേസ്സിലെ പ്രതി സി. പി. എം നേതാവല്ലെന്നും ബി. ജെ. പിക്കാരനാണെന്നും കല്ലുവെച്ച നുണ പറയുന്ന ജയരാജനും നാഗപ്പനും പിന്നെ കൈരളി ചാനലിനും സമർപ്പിക്കുന്നു. ശ്രീരാമകൃഷ്ണൻ മുതൽ സകല സി. പി. എം നേതാക്കളേയും ഉദ്ഘാടനത്തിനു വിളിച്ചിട്ടും ഈ മഹാപാപി ഒരു ബി. ജെ. പിക്കാരനേയും വിളിക്കാൻ മനസ്സു കാണിച്ചില്ല. ഇതാണ് ബി. ജെ. പിക്കാരനായ സി. പി. എമ്മുകാരന്റെ വൈരുദ്ധ്യാധിഷ്ഠിത കള്ളക്കടത്ത്...'
defercrossorigin="anonymous"src="https://connect.facebook.net/en_GB/sdk.js#xfbml=1&version=v7.0"nonce="kDhl97YX">
class="fb-post"data-href="https://www.facebook.com/KSurendranOfficial/posts/3151168638301084"data-show-text="true"data-width="">cite="https://developers.facebook.com/KSurendranOfficial/posts/3151168638301084"class="fb-xfbml-parse-ignore">സ്വർണ്ണക്കള്ളക്കടത്തു കേസ്സിലെ പ്രതി സി. പി. എം നേതാവല്ലെന്നും ബി. ജെ. പിക്കാരനാണെന്നും കല്ലുവെച്ച നുണ പറയുന്ന ജയരാജനും...
Posted by href="https://www.facebook.com/KSurendranOfficial/">K Surendran on href="https://developers.facebook.com/KSurendranOfficial/posts/3151168638301084">Wednesday, 8 July 2020