ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ആദരം
Saturday 11 July 2020 1:21 AM IST
തിരുവനന്തപുരം: ഇതുവരെയായി ഒരു ലക്ഷം മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് ദേശീയ ശ്രദ്ധ നേടിയ ഇടുക്കി ജലവൈദ്യുതി നിലയത്തെ കെ.എസ്.ഇ.ബിയും സംസ്ഥാന സർക്കാരും അനുമോദിക്കുന്നു.
ശിലാഫലകം മന്ത്രി എം.എം. മണി ഇന്ന് രാവിലെ 10ന് അനാഛാദനം ചെയ്യും.
ഊർജ്ജവകുപ്പ് സെക്രട്ടറി ദിനേശ് അറോറ പുരസ്‌കാരഫലകം സമർപ്പിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങ്.
കെ.എസ്.ഇ.ബിയുടെ സി.എം.ഡിയായ എൻ.എസ് പിള്ള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡയറക്ടർമാരായ പി.കുമാരൻ, ബിപിൻ ജോസഫ്, ആർ.സുകു, പി.രാജൻ, മിനി ജോർജ്, ചീഫ് എൻജിനീയർ സിജി ജോസ് തുടങ്ങിയവർ സംബന്ധിക്കും.