ഏണിപ്പടികൾ കയറി മുകളിലേക്ക്! വീടിന്റെ മേൽക്കൂരയിൽ കണ്ട പാമ്പുകളെ പേടിച്ച് ഉറങ്ങാതെ നേരംവെളിപ്പിച്ച് അമ്മയും മകനും; വാവയെത്തിയപ്പോൾ കണ്ട കാഴ്ച
തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം ഗോവിന്തമംഗലത്തിനടുത്തു ഒരു വീട്ടിൽ ഇന്നലെ മുതൽ രണ്ട് പാമ്പുകളെ കാണുന്നു എന്ന് പറഞ്ഞു രാവിലെ തന്നെ കോൾ എത്തി. അണലി ആകാനാണ് സാദ്ധ്യത എന്ന് വീട്ടുകാർ പറഞ്ഞു. പഴയ ഒരു ഷീറ്റിട്ട വീട്. അമ്മയും മകനുമാണ് താമസം.
വീടിന്റെ മേൽക്കൂരയിൽ ആണ് പാമ്പ്. ഷീറ്റിനടിയാലായി ഇഴഞ്ഞു പോകുന്നു, അതിനാൽ അമ്മയും മകനും പേടിച്ചാണ് രാത്രി മുഴുവൻ തള്ളി നീക്കിയത്. സ്ഥലത്തെത്തിയ വാവ ഷീറ്റിനടിയിലിരുന്ന പാമ്പിനെ കണ്ടു,പക്ഷെ പിടികൂടുക പ്രയാസകരമാണ്.വീടിന്റെ ചുമർ ഇടിഞ്ഞു വീഴാറായ നിലയിലാണ്. വാവ വീടിനകത്തു കയറിയതും പാമ്പു ഇഴഞ്ഞു മറ്റൊരു സ്ഥലത്തേക്ക് മാറി. വാവ ഉടൻ തന്നെ ഏണി വഴി മുകളിൽ കയറി ഷീറ്റിന്റെ അടിവശം ചെറുതായി ഇടിച്ചു തുടങ്ങി ,ഇതിനിടയിൽ രക്ഷപ്പെടാൻ ഒരു ശ്രമം പാമ്പ് നടത്തിയെങ്കിലും വാവയ്ക്ക് വാലിൽ തന്നെ പിടികിട്ടി. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...