കേരള സർവകലാശാല

Sunday 12 July 2020 12:13 AM IST

ഐ.എം.കെ, യു.ഐ.എം എന്നിവയിലെ എം.ബി.എ പ്രോഗ്രാമുകളിലേക്കുളള പ്രവേശനത്തിനുളള നിർദ്ദിഷ്ട ഗ്രൂപ്പ് ചർച്ചയും വ്യക്തിഗത അഭിമുഖവും റദ്ദാക്കി. പകരം പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം .പ്രവേശനത്തിനായുളള കൗൺസിലിംഗ് ഷെഡ്യൂൾ അനുസരിച്ച് നടത്തുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയുടെ മേധാവിയായ പ്രൊഫ.കെ.എസ്.ചന്ദ്രശേഖർ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20 വരെ നീട്ടി.