സമരക്കാർക്കെതിരെ എട്ട് കേസുകൾ

Saturday 11 July 2020 10:31 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച വടക്കൻ ജില്ലകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ സമരങ്ങളിൽ എട്ട് കേസുകൾ രജിസ്​റ്റർ ചെയ്തു. മൂന്നു പൊലീസുകാർക്കും രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേ​റ്റിരുന്നു. 20 പ്രതിഷേധക്കാർക്കും പരിക്കേ​റ്റിട്ടുണ്ട്. കണ്ണൂർ, കാസർകോഡ്, കോഴിക്കോട്, വയനാട്, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ കണക്കാണിത്.