ഇന്നലെ രോഗബാധിതർ കൂടുതൽ ആലപ്പുഴയിൽ

Sunday 12 July 2020 12:47 AM IST

തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽപേരിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത് ആലപ്പുഴയിലാണ്. 87 പേർ. ഇവരിൽ 51 പേർക്കും സമ്പർക്കരോഗമാണ്. താമരക്കുളം പഞ്ചായത്തിലെ ഐ.ടി.ബി.പി ക്യാമ്പ്, കായംകുളം മാർക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതൽ രോഗവ്യാപനം. തീപ്രദേശങ്ങളിൽ രോഗവ്യാപനം വർദ്ധിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണമാക്കും.

ഇന്നലെ രോഗം ബാധിച്ച മറ്റുള്ളവരിൽ 167പേർ വിദേശ രാജ്യങ്ങളിൽ നിന്നും 76 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

മൂന്ന് ആരോഗ്യപ്രവർത്തകർ കൂടി

മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് ഇവർ. കണ്ണൂരിൽ 4 ഡി.എസ്.സി. ജവാൻമാർക്കും, ആലപ്പുഴ 2 ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിനും, തൃശൂരും പാലക്കാടും ഓരോ ബി.എസ്.എഫ്. ജവാൻമാർക്ക് വീതവും രോഗം ബാധിച്ചു.

ചികിത്സയിലുള്ളവർ - 3442

രോഗമുക്തർ - 3,965

മരണം - 29

16 ഹോട്ട് സ്‌പോട്ടുകൾ കൂടി

എറണാകുളം - ചെങ്ങമനാട് (കണ്ടൈൻമെൻറ് സോൺ : വാർഡ് 14), കരുമല്ലൂർ (4), ശ്രീമൂലനഗരം (4), വാഴക്കുളം (19), മലയാറ്റൂർ നീലേശ്വരം (13), വടക്കേക്കര (15), അലപ്പുഴ - വള്ളിക്കുന്നം (2, 3), പുലിയൂർ (1), ആലപ്പുഴ മുൻസിപ്പാലിറ്റി (1), ആല (13), കോട്ടയം - മണർക്കാട് (8), ഇടുക്കി - കഞ്ഞിക്കുഴി (10, 11, 14), വാത്തിക്കുടി (11, 14), വയനാട് - കോട്ടത്തറ (5), കണിയാമ്പറ്റ (12), പാലക്കാട് - കുലുക്കല്ലൂർ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ 195 ഹോട്ട് സ്‌പോട്ടുകൾ.