ഇടുക്കിയിൽ രണ്ടാമത്തെ വൈദ്യുത നിലയത്തിന് നടപടി തുടങ്ങി

Sunday 12 July 2020 12:10 AM IST

തിരുവനന്തപുരം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രണ്ടാമത് വൈദ്യുത ഉത്പാദന നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി എം.എം മണി അറിയിച്ചു. ഒരു ലക്ഷം മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച ഇടുക്കി ജലവൈദ്യുതി നിലയത്തെ ആദരിച്ചുള്ള ശിലാഫലകം അനാശ്ചാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം നിലയത്തിനുള്ള വിശദമായ രൂപരേഖ തയ്യാറാക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ വാപ്‌കോസിനെ ചുമതലപെടുത്തി. വീഡിയോ കോൺഫറൻസിലൂടെ തിരുവനന്തപുരത്തു നിന്നുമാണ് മന്ത്രി മൂലമറ്റത്തെ യോഗത്തെ അഭിസംബോധന ചെയ്തത്. മൂലമറ്റത്ത് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള ഉൾപ്പെടെയുള്ളർ പങ്കെടുത്തു.