രോഗപ്രതിരോധത്തിൽ മുന്നേറ്റവുമായി യു.എ.ഇ: ഇന്ന് രോഗമുക്തി നേടിയവർ 492 പേർ, രോഗം സ്ഥിരീകരിച്ചത് 401 പേർക്ക്

Sunday 12 July 2020 10:52 PM IST

അബുദാബി: അറബ് രാജ്യമായ യു.എ.ഇയിൽ ഇന്ന് മാത്രം 492 രോഗമുക്‌തി നേടി. അതേസമയം രാജ്യത്ത്, 401 പേരിൽ കൊവിഡ് രോഗം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് രോഗം മൂലം രണ്ടു പേർ മരിക്കുകയും ചെയ്തു.

രാജ്യത്ത്, അരലക്ഷം പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 401 പേർക്ക് പോസിറ്റീവ് എന്ന ഫലം ലഭിച്ചതെന്നും യു.എ.ഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

യു.എ.ഇയിൽ നിലവിൽ രോഗം ബാധിച്ചവരുടെ എണ്ണം 54,854 ആണ്. 45,140 പേർക്കാണ് രാജ്യത്ത് രോഗം ഭേദമായിരിക്കുന്നത്. ഇതുവരെ 333 പേർ രാജ്യത്ത് രോഗം ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.