സ്വപ്‌ന എങ്ങനെ കേരളം വിട്ടെന്ന് അന്വേഷിക്കണം: ചെന്നിത്തല

Monday 13 July 2020 1:27 AM IST

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗണുള്ള തിരുവനന്തപുരത്തുനിന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സന്ദീപ് നായരും എങ്ങനെ ബംഗളൂരുവിൽ എത്തിയെന്നത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വപ്നയുടെയും സന്ദീപിന്റെയും ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കേരളത്തിൽ നിന്നും പുറത്തേക്ക് പോകാൻ പാസ് ആവശ്യമില്ലെങ്കിലും കർണാടകയിലേക്ക് കടക്കാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സ്വപ്നയ്ക്കുണ്ടായിരുന്ന ഉന്നതബന്ധങ്ങൾ രക്ഷപ്പെടാൻ സഹായിച്ചിട്ടുണ്ടാകാം. ഇക്കാര്യം സർക്കാർ പരിശോധിക്കുമോയെന്നും വിഷയത്തിൽ എന്ത് കൊണ്ട് കേസെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.