ഇന്ന് സംസ്ഥാനത്ത് 449 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു: സമ്പർക്കത്തിലൂടെ രോഗം വന്നത് 144 പേർക്ക്, വിദേശത്തുനിന്നും വന്നവർ 140, ഇതരസംസ്ഥാനങ്ങളിൽ നിന്നും 64 പേർ

Monday 13 July 2020 6:02 PM IST

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 449 പേർക്കാണ് കൊവിഡ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതിൽ 140 പേർ വിദേശത്തുനിന്നും 64 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിയതാണ്. അതേസമയം സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് പേർക്കാണ്. 162 ഇന്ന് രോഗമുക്തി നേടിയിട്ടുമുണ്ട്. രോഗത്തിന്റെ ഉറവിടം അറിയാത്തതായി 18 പേരാണ് ഇന്നുള്ളത്. കൊല്ലത്തും കണ്ണൂരുമായി ഓരോ കൊവിഡ് മരണങ്ങൾ വീതം സംഭവിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 223 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.

തിരുവനന്തപുരം 63, പത്തനംതിട്ട 47, തൃശൂര്‍ 9, വയനാട് 14, കണ്ണൂര്‍ 44, ഇടുക്കി 4, കോട്ടയം 10, കൊല്ലം 33, കോഴിക്കോട് 16, ആലപ്പുഴ 119, പാലക്കാട്, 19 കാസർകോട് 10, എറണാകുളം 15, മലപ്പുറം 47 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. രോഗം നെഗറ്റീവായവരുടെ കണക്കുകൾ ഇനി പറയുന്നു. കോഴിക്കോട് 8, പത്തനംതിട്ട 2, തൃശൂര്‍ 14, വയനാട് 16, കണ്ണൂര്‍ 20, കോട്ടയം 12, കൊല്ലം 10, പാലക്കാട് 25, ആലപ്പുഴ 7, കാസർകോട് 5, എറണാകുളം 12, മലപ്പുറം 28, തിരുവനന്തപുരം 3.

അഞ്ച് ആരോഗ്യപ്രവർത്തകർ, പത്ത് ഡിഎസ്‌സി ഉദ്യോഗസ്ഥർ,ഒരു ബി.എസ്.എഫ് ജവാൻ. 77 ഐ.ടി.ബി.പി ഉദ്യോഗസ്ഥർ, നാല് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥർ, കെ.എസ്‌.സിയിലെ മൂന്ന് പേരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12230 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്.

നിലവിൽ 1,80,594 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 4376 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നാണ് ഏറ്റവും കൂടുതൽ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 713 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 2,44,388 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ 5407 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വരാനുള്ളത്.