യു.ഡി.എഫ് നിലപാടിന് അംഗീകാരം: ചെന്നിത്തല
Tuesday 14 July 2020 12:00 AM IST
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച സുപ്രീം കോടതി വിധി കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നിലപാടിനുള്ള സാധൂകരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
. വിശ്വാസ സമൂഹത്തിന്റെ വിശ്വാസങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധിയാണിത്. ശ്രീപദ്മനാഭന്റെ സ്വത്തുക്കൾ പദ്മനാഭന് തന്നെയാണെന്ന് അസന്ദിഗ്ദ്ധമായി കോടതി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ഭക്തജനങ്ങളുടെ വിജയമാണിത്. വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ശബരിമല വിഷയത്തിലും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും യു.ഡി.എഫ് സർക്കാർ കൈക്കൊണ്ടത്. സുപ്രീം കോടതി വിധിക്കതിരെ അപ്പീൽ പോകേണ്ടതില്ലന്ന വിവേകം സർക്കാരിനുദിച്ചതിൽ ആശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.