എസ്.ആർ.എം പ്രവേശന പരീക്ഷ റദ്ദാക്കി

Tuesday 14 July 2020 3:28 AM IST

ചെന്നൈ: കൊവിഡ് വ്യാപനം ആശങ്കയായി ഉയരുന്ന പശ്ചാത്തലത്തിൽ ഈവർഷത്തെ ബി.ടെക് പ്രവേശനത്തിനുള്ള എസ്.ആർ.എം ജോയിന്റ് എൻജിനിയറിംഗ് എൻട്രൻസ് എക്‌സാം (എസ്.ആർ.എം.ജെ.ഇ.ഇ.ഇ)​ റദ്ദാക്കിയെന്ന് എസ്.ആർ.എം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി വ്യക്തമാക്കി. 127 ഇന്ത്യൻ നഗരങ്ങളിലും ദുബായ്,​ ദോഹ,​ മസ്‌കറ്ര്,​ ബഹ്‌റിൻ, കുവൈറ്ര് എന്നിവിടങ്ങളിലുമായി നടക്കേണ്ട പരീക്ഷയാണ് റദ്ദാക്കിയത്.

പ്ളസ് ടു/തത്തുല്യ കോഴ്‌സിന്റെ ഫിസിക്‌സ്,​ കെമിസ്‌ട്രി,​ മാത്തമാറ്റിക്‌സ്/ബയോളജി മാർക്ക് പരിഗണിച്ച് ഇക്കുറി പ്രവേശനം നടത്തും. ജെ.ഇ.ഇ മെയിൻ,​ സാറ്ര് പരീക്ഷകളിൽ മികച്ച സ്‌കോർ നേടിയവർക്ക് മുൻഗണനയുണ്ട്. കാട്ടൻകളത്തൂർ (ചെന്നൈ)​,​ ന്യൂഡൽഹി,​ സിക്കിം,​ ഹരിയാന,​ ആന്ധ്രപ്രദേശ് തുടങ്ങിയ കാമ്പസുകളിലേക്കാണ് പ്രവേശനം. വെബ്‌സൈറ്ര് : https://www.srmist.edu.in/ ഫോൺ : +91 (044)​ 27455510, ഇമെയിൽ: admissions.india@srmist.edu.in.