അണ്ടർ-17 ലോകകപ്പ് : ആളില്ലാവേദിയിൽ
Wednesday 15 July 2020 12:03 AM IST
ന്യൂഡൽഹി: അടുത്ത വർഷം ഇന്ത്യ വേദിയാവുന്ന അണ്ടർ 17 ഫിഫ വനിതാ ലോകകപ്പിൽ കാണികൾക്ക് പ്രവേശനമുണ്ടാവാനിടയില്ലെന്ന് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ. കൊവിഡ് ഗുരുതരമായി തുടരുകയാണെങ്കിൽ അടച്ചിട്ട സ്റ്റേഡിയത്തിലാവും കളിയെന്ന് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ കുശാൽ ദാസ് അറിയിച്ചു. ഇൗ വർഷം ഷെഡ്യൂൾ ചെയ്തിരുന്ന ലോകകപ്പ് 2021 ഫെബ്രുവരി - മാർച്ച് മാസങ്ങളിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.