2022 ഖത്തർ ലോകകപ്പ്" ഫുട്ബാൾ ഷെഡ്യൂൾ പ്രഖ്യാപിച്ച് ഫിഫ, മത്സരങ്ങൾ നവംബർ 21 മുതൽ
Wednesday 15 July 2020 7:28 PM IST
ദോഹ : കായിക ലോകവും ഫുട്‌ബോൾ പ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2022 ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഷെഡ്യൂൾ ഫിഫ പുറത്തിറക്കി. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് മത്സരം നടക്കുക.അൽ ഖോറിൽ സ്ഥിതി ചെയ്യുന്ന അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം ആരംഭിക്കുക. അവസാന മത്സരം ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഉദ്ഘാടന മത്സരം ഇന്ത്യൻ സമയം വൈകീട്ട് 03.30 നാണ്. ഗ്രൂപ്പ് മത്സരങ്ങൾ 3.30 ുാ മുതൽ 12.30 വരെയും നടക്കും. സ്റ്റേജിൽ ദിവസവും നാല് മത്സരങ്ങൾ വീതമാണ് അരങ്ങേറുക.'2022 ഖത്തർ ലോകകപ്പ്' മിഡിൽ ഈസ്റ്റിൽ അരങ്ങേറുന്ന ആദ്യത്തെ ലോകകപ്പ് മത്സരമാണ്.