19 പുതിയ രോഗികൾ; 53 രോഗമുക്തർ
പാലക്കാട്: ജില്ലയിൽ ഇന്നലെ ഒരു വയസുകാരിക്കും ഒരു മലപ്പുറം സ്വദേശിക്കും ഉൾപ്പെടെ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. 53 പേർ രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 264 ആയി.
രോഗം സ്ഥിരീകരിച്ചവർ
സൗദിയിൽ നിന്നുവന്ന പുതുനഗരം സ്വദേശി (33), കുമരംപുത്തൂർ സ്വദേശികൾ (66 സ്ത്രീ, 29 പുരുഷൻ), റിയാദിൽ നിന്നെത്തിയ തച്ചനാട്ടുകര സ്വദേശികളായ അമ്മയും (22) മകളും (ഒരു വയസ്). യു.എ.ഇയിൽ നിന്നുള്ള അലനല്ലൂർ സ്വദേശി (25), മണ്ണാർക്കാട് സ്വദേശികൾ (23, 43, 29, 23), തച്ചമ്പാറ സ്വദേശി (35), കോട്ടോപ്പാടം സ്വദേശി (33), കൊടുവായൂർ സ്വദേശി (27), കോട്ടപ്പുറം സ്വദേശികൾ (36, 39), കാരാകുറുശി സ്വദേശി (49). മധുരയിൽ നിന്നുള്ള മലപ്പുറം സ്വദേശി എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
പുതുപ്പരിയാരം സ്വദേശി (27), പെരിങ്ങോട്ടുകുറിശിയിൽ ചിക്കൻ സെന്ററിൽ ജോലി ചെയ്യുന്ന ആസാം സ്വദേശി (20) എന്നിവർക്കും വൈറസ് ബാധയേറ്റു. ഇതിൽ ഉറവിടം വ്യക്തമല്ല.