തനിമ പുരസ്‌കാരം പ്രശാന്ത് ബാബു കൈതപ്രത്തിന്
Friday 17 July 2020 1:17 AM IST
കോഴിക്കോട്: തനിമ കലാസാഹിത്യവേദി സംസ്ഥാന കമ്മിറ്റിയുടെ 2019-ലെ പുരസ്‌കാരം പ്രശാന്ത് ബാബു കൈതപ്രം രചിച്ച 'ദേരപ്പന്‍ 'എന്ന നോവലിന്. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കണ്ണൂർ ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്‌കൂൾ ഫിസിക്‌സ് അദ്ധ്യാപകനാണ് പ്രശാന്ത്. ഡോ.പി.കെ.പോക്കർ ചെയർമാനായുള്ള സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.