കൊവിഡ് ചികിത്സയിൽ 458 സമ്പർക്കം 25 ൽ 18

Thursday 23 July 2020 12:31 AM IST

കോഴിക്കോട്: കൊവിഡ് സമ്പർക്ക കേസുകൾ എഴുപത് ശതമാനത്തിലേറെ എന്ന നിലയിൽ തുടരുന്നു. ജില്ലയിൽ ഇന്നലെ 25 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 18 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ.

രോഗികളിൽ വിദേശത്ത് നിന്ന് എത്തിയവരും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരും രണ്ടു വീതമാണ്. ഉറവിടം അറിയാത്ത കേസ്സുകൾ മൂന്നും. കാസർകോട് സ്വദേശിയായ ആരോഗ്യ പ്രവർത്തകനും രോഗം ബാധിച്ചിട്ടുണ്ട്. 14 പേർ ഇന്നലെ രോഗമുക്തി നേടി.

ഇപ്പോൾ ചികിത്സയിലുള്ള കോഴിക്കോട്ടുകാർ 458 പേരാണ്. ഇതിൽ 103 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും 107 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 239 പേർ എൻ.ഐ.ടി യിലെ എഫ്.എൽ.ടി. യിലുമാണുള്ളത്. 2 പേർ സ്വകാര്യ ആശുപത്രിയിലും 4 പേർ കണ്ണൂരിലും ഒരാൾ വീതം മലപ്പുറം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലുമുണ്ട്.

തിരുവനന്തപുരം, മലപ്പുറം, കൊല്ലം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ രോഗിയും രണ്ട് വയനാട് സ്വദേശികളും എഫ്.എൽ.ടി.സി യിൽ ചികിത്സയിൽ കഴിയുന്നുണ്ട്. മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നായി രണ്ട് പേർ വീതവും കൊല്ലം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഒരു കണ്ണൂർ സ്വദേശി സ്വകാര്യ ആശുപത്രിയിലുമുണ്ട്.

 പോസിറ്റീവായവർ

1. വിദേശത്ത്നിന്ന് എത്തിയ തുറയൂർ സ്വദേശി (38)

2. ഗൾഫിൽ നിന്നെത്തിയ ചെക്യാട് സ്വദേശി (52)

3. ചാലപ്പുറം സ്വദേശി (60)

4. വടകര സ്വദേശി (33)

സമ്പർക്കം വഴി

5, 6, 7, 8, 9, 10, 11 & 12. പുറമേരി സ്വദേശികളായ പുരുഷന്മാർ (56,49,31,43), സ്ത്രീ (39), ആൺകുട്ടി (17), പെൺകുട്ടികൾ (7,8)

13 & 14. ഏറാമല സ്വദേശികളായ പുരുഷന്മാർ (20, 24)

15. ആയഞ്ചേരി സ്വദേശി (20)

16. വാണിമേൽ സ്വദേശി (52)

17 &18. പൊറ്റമ്മൽ സ്വദേശി പുരുഷൻ (70), സ്ത്രീ (52)

19 & 20. ചെക്യാട് സ്വദേശികളായ പുരുഷന്മാർ (35, 32)

21. വടകര സ്വദേശി സ്ത്രീ (56)

22. മടവൂർ സ്വദേശി പുരുഷൻ (50)

 ഉറവിടമറിയാത്തവർ

23. കല്ലായി സ്വദേശി പുരുഷൻ (34)

24 & 25. പന്നിയങ്കര സ്വദേശികളായ ആൺകുട്ടികൾ (7, 6).

രോഗമുക്തി നേടിയവർ

1, 2, 3, 4 & 5: കോർപ്പറേഷൻ സ്വദേശികൾ (47, 53, 22, 23, 12)

6, 7 & 8: നാദാപുരം സ്വദേശികൾ (50, 48, 52)

9. കോടഞ്ചേരി സ്വദേശി (27)

10. അരിക്കുളം സ്വദേശി (35)

11. വാണിമേൽ സ്വദേശി (54)

12. ചങ്ങരോത്ത് സ്വദേശി (35)

13. തലക്കുളത്തൂർ സ്വദേശി (47)

14. പത്തനംതിട്ട സ്വദേശി