വീടുകയറിയുള്ള വിൽപ്പനയ്ക്ക് നിരോധനം

Wednesday 22 July 2020 9:10 PM IST

പത്തനംതിട്ട- സമ്പർക്കം മൂലമുളള കൊവിഡ് രോഗബാധ തടയുന്നതിന്റെ ഭാഗമായി വാഹനങ്ങളിൽ കൊണ്ടുനടന്നുളള മത്സ്യം, പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയും വീട് വീടാന്തരം കയറിയുളള മത്സ്യ, പച്ചക്കറി വിൽപ്പനയും വഴിയോരങ്ങളിലെ മത്സ്യം, പച്ചക്കറി വിൽപ്പനകളും നിരോധിച്ച് ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവായി.