കാസർകോട് ജില്ലയിൽ ഇന്നലെ 101 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കാസർകോട്: ജില്ലയെ ഭീതിയിലാഴ്ത്തി 101 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്ത് നിന്നും എട്ടു പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നതാണെന്ന് ഡി.എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു. സമ്പർക്കം വഴിയാണ് 90 പേർക്കും രോഗം ബാധിച്ചതെന്നത് സ്ഥിതി ഗുരുതരമാക്കുകയാണ്. അതിനിടെ 43 പേർ രോഗമുക്തി നേടിയത് ആശ്വാസമായി.
നീലേശ്വരത്തെ 56 കാരി, 19 കാരൻ, ചെങ്കളയിലെ 10 വയസുള്ള ആൺകുട്ടി, 34,51 വയസുള്ള പുരുഷന്മാർ, 35 കാരി, ഉദുമയിലെ 36 കാരൻ, പടന്നയിലെ 50 കാരി, മൂന്ന് വയസുകാരൻ, 60 കാരൻ, ബദിയഡുക്കയിലെ 29 കാരൻ, 30 കാരൻ, 38 കാരൻ, 32,52,30 വയസുള്ള സ്ത്രീകൾ, 60, 29, 21 വയസുള്ള പുരുഷന്മാർ, 12, അഞ്ച്, ഒന്ന് വയസുള്ള കുട്ടികൾ, കാറഡുക്ക പഞ്ചായത്തിലെ 37,26 വയസുള്ള പുരുഷന്മാർ, കുംബഡാജെയിലെ 70,17,38,22, 33 വയസുള്ള സ്ത്രീകൾ, 45,40,21,വയസുള്ള പുരുഷന്മാർ 3,9,16,12 വയസുള്ള കുട്ടികൾ, ബെള്ളൂരിലെ 34,16,12 വയസുള്ള സ്ത്രീകൾ, പുത്തിഗെയിലെ 30 കാരൻ, കാഞ്ഞങ്ങാട് നഗരസഭയിലെ 37 കാരി, കുമ്പളയിലെ 40,49,42,21, 18 , 45,62, 40,69, 65, വയസുള്ള സ്ത്രീകൾ, 16,9 വയസുള്ള കുട്ടികൾ, വിവിധ പ്രായപരിധിയിലുള്ള 27 പുരുഷന്മാർ, മധൂരിലെ 19 കാരി, 21 കാരൻ, കള്ളാറിലെ 36,31,50 വയസുള്ള പുരുഷന്മാർ, പനത്തടിയിലെ 35 കാരൻ, ചെമ്മനാട് സ്വദേശിനിയായ 52 കാരി, ദേലംപാടിയിലെ 60 കാരൻ, മഞ്ചേശ്വരത്തെ 27 കാരൻ, മംഗൽപാടിയിലെ ആരോഗ്യ പ്രവർത്തകരായ 36 കാരി എന്നിവർക്കാണ് സമ്പർക്കത്തിൽ രോഗം സ്ഥിരീകരിച്ചത്.
ജൂലായ് 13 ന് ദുബായിൽ നിന്നുവന്ന ഈസ്റ്റ് എളേരിയിലെ 39 കാരൻ, ജൂൺ 26 ന് ദുബായിൽ നിന്നുവന്ന പനത്തടിയിലെ 53 കാരൻ, 27 ന് ദുബായിൽ നിന്നുവന്ന കാസർകോട്ടെ 18 കാരൻ എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.ഈസ്റ്റ് എളേരിയിലെ 30 കാരൻ, പനത്തടിയിലെ 33, 20 വയസുള്ള പുരുഷന്മാർ, കുംബഡാജെയിലെ 27,28,30 വയസുള്ള പുരുഷന്മാർ, കുമ്പള പഞ്ചായത്തിലെ 26,28 വയസുള്ള പുരുഷന്മാർ, മെഗ്രാൽപുത്തൂരിലെ 29 കാരൻ എന്നിവരാണ് മറ്റുസംസ്ഥാനങ്ങളിൽ നിന്നു വന്നവർ.