നാരങ്ങാനത്ത് പത്ത് പേർക്ക് കൂടി കൊവിഡ്
Wednesday 22 July 2020 9:33 PM IST
നാരങ്ങാനം: .ഗ്രാമ പഞ്ചായത്തിലെ 4, 7, 12 വാർഡുകളിലായി 10 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ പഞ്ചായത്തിലെ ആകെകോവിഡ് ബാധിതരുടെ എണ്ണം പതിനേഴായി.നാരങ്ങാനം പോസ്റ്റ് ഒാഫീസിലെ താൽക്കാലിക ജീവനക്കാരിക്കും, ഭർത്താവിനും നാല് വയസുള്ള മകനും രോഗം സ്ഥിരീകരിച്ചതോടെ പോസ്റ്റ് ഒാഫീസ് അടച്ചു. ഇവിടെയുള്ള മറ്റ് നാലു് ജീവനക്കാരെ ഹോം ക്വാറന്റൈനിലാക്കി.12 ാം വാർഡിലെ 25 വയസുള്ള യുവാവിനും രോഗം സ്ഥിരീകരിച്ചതോടെ ഇയാളുടെ കോൺടാക്ട് ലിസ്റ്റിലുള്ള ആറ് പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.കടമ്മനിട്ട അന്ത്യാളം കാവിലുള്ള എൻജിനീയറിംഗ് കോളേജിൽ 90 കിടക്കകളുള്ള ആശുപതി പ്രവർത്തനമാരംഭിച്ചു.