സർക്കാർ ഓഫീസ് പ്രവർത്തനം കൊവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് വേണം

Thursday 23 July 2020 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കൊവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് വേണമെന്ന് കെ.ജി.ഒ യൂണിയൻ ആവശ്യപ്പെട്ടു. കൊവിഡ് പകരാൻ സാദ്ധ്യതയുള്ളതും ജനങ്ങളുമായി ഇടപെടുന്നതുമായ ആരോഗ്യം, പഞ്ചായത്ത്, റവന്യൂ, ട്രഷറി, ലോട്ടറി വകുപ്പുകളിലെ ഗസറ്ര‌ഡ് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് 30 മുതൽ 50 ശതമാനം വരെ പേർ ഹാജരായാൽ മതിയെന്ന് നിർദ്ദേശിക്കണമെന്നും വകുപ്പ് മേധാവികൾ ഇതു കർശനമായി പാലിക്കണമെന്നും കെ.ജി.ഒ.യു ആവശ്യപ്പെട്ടു.