നയതന്ത്ര സ്വർണക്കടത്ത് , റെമീസിന്റെ വിദേശയാത്രകളും സ്വപ്നയുടെ മദ്യ സൽക്കാരവും അന്വേഷിക്കുന്നു

Thursday 23 July 2020 12:00 AM IST

കൊച്ചി: നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തിന്റെ സൂത്രധാരനായ പെരിന്തൽമണ്ണ സ്വദേശി കെ.ടി. റെമീസിന്റെ വിദേശ യാത്രകളെക്കുറിച്ച് കസ്‌റ്റംസ് അന്വേഷണം തുടങ്ങി. ഒപ്പം യാത്ര ചെയ്‌തവരെ കണ്ടെത്താനാണ് ശ്രമം. ഇയാൾക്കൊപ്പം എപ്പോഴും ഒരു സംഘമുണ്ടാകും. അവരെ കണ്ടെത്തിയാൽ കൂടുതൽ പ്രതികളിലേക്ക് എത്താമെന്നാണ് കസ്‌റ്റംസ് കരുതുന്നത്.

നെടുമ്പാശേരി , തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കസ്‌റ്റംസ് പരിശോധിച്ചു തുടങ്ങി. ചില മാസങ്ങളിൽ നാലു തവണ വരെ ഇയാൾ ദുബായിലേക്ക് പോയിട്ടുണ്ട്. കസ്‌റ്റഡിയിൽ ലഭിച്ച റെമീസിനെ കസ്‌റ്റംസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻ.ഐ.എയുടെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യാൻ കസ്‌റ്റംസിന് കോടതി അനുമതി നൽകി. ഇരുവരും വെള്ളിയാഴ്ച വരെ എൻ.ഐ.എ കസ്‌റ്റഡിയിലാണ്. ഈ സമയത്തിനുള്ളിൽ കസ്‌റ്റംസ് കേസിൽ അറസ്‌റ്റും രേഖപ്പെടുത്തും.

റെമീസിന്റെ സംഘത്തിലെ കൂ‌ടുതൽ പേരെക്കുറിച്ച് കസ്‌റ്റംസിന് വിവരം ലഭിച്ചതായാണ് സൂചന. കോൺസുലേറ്റ് ബന്ധമുള്ള സ്വപ്‌ന പോലും റെമീസിന്റെ ആജ്ഞകൾക്ക് മുന്നിൽ വിറച്ചിരുന്നതായാണ് വിവരം.ലോക്ക് ഡൗൺ കാലത്ത് പരാമവധി സ്വർണം കടത്തണമെന്ന് റെമീസിന്റെ നിർദ്ദേശമാണ് സംഘത്തെ കുടുക്കിയത്. കൂടുതൽ തവണ ബാഗേജ് വരുകയും സ്വർണക്കടത്തിനെക്കുറിച്ച് കസ്‌റ്റംസിന് ചില സൂചനകൾ ലഭിക്കുകയും ചെയ്‌തതോടെയാണ് സംഘം പിടിയിലായത്.

 സ്വപ്‌നയുടെ ഫ്ളാറ്റിലെ മദ്യസത്കാരം

സ്വപ്‌നയു‌ടെ ഫ്ളാറ്റിലെ ഒരു മദ്യ സത്ക്കാരത്തിന്റെ ചിത്രങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അതിൽ സ്വപ്‌നയ്‌ക്കൊപ്പം സന്ദീപ് നായർ, സരിത്ത് എന്നിവരെ വ്യക്തമാണ്. കൂടാതെ പന്ത്രണ്ടിലധികം പേരും ചിത്രത്തിലുണ്ട്. ഇവർ ആരൊക്കെയാണെന്നാണ് അന്വേഷണം. ദൃശ്യങ്ങളിൽ ചില ഉന്നത സർക്കാരദ്യോഗസ്ഥരും ഉണ്ടെന്നാണ് സൂചന. എന്തിനുവേണ്ടിയുള്ള പാർട്ടിയാണെന്ന ചോദ്യത്തിന് സ്വപ്‌നയുടെ പിറന്നാൾ ആഘോഷമാണെന്നായിരുന്നു സരിത്തിന്റെ മറുപടി. ഇത് കസ്‌റ്റംസ് വിശ്വസിച്ചിട്ടില്ല. സ്വപ്‌നയെ ചോദ്യം ചെയ്യുന്നതോടെ ഇതിൽ വ്യക്തത വരും.

സ്വ​പ്‌​ന​യു​ടെ​ ​മ​ക്ക​ൾ​ക്ക് ​പ്ര​വേ​ശ​നം പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​വ​ഴി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​സ്വ​പ്‌​ന​യു​മാ​യി​ ​കൂ​ടു​ത​ൽ​ ​പൊ​ലീ​സ് ​ഉ​ന്ന​ത​ർ​ക്ക് ​ബ​ന്ധ​മു​ണ്ടെ​ന്ന് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി.​ ​സ്വ​പ്ന​യു​ടെ​ ​മ​ക്ക​ൾ​ക്ക് ​ത​ല​സ്ഥാ​ന​ത്തെ​ ​മി​ക​ച്ച​ ​സ്കൂ​ളി​ലും​ ​കോ​ളേ​ജി​ലും​ ​പ്ര​വേ​ശ​നം​ ​നേ​ടി​ക്കൊ​ടു​ത്ത​ത് ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.​ ​ബി​രു​ദ​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​കോ​ൺ​സു​ലേ​റ്റി​ലെ​ ​ചി​ല​രും​ ​സ​ഹാ​യി​ച്ചെ​ന്ന് ​സ്വ​പ്ന​ ​വെ​ളി​പ്പെ​ടു​ത്തി. റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ഇ​ട​പാ​ടു​ക​ളു​ള്ള​ ​ത​ല​സ്ഥാ​ന​ത്തെ​ ​ഒ​രു​ ​പൊ​ലീ​സ് ​ഉ​ന്ന​ത​നു​മാ​യും​ ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.​ ​ആ​ദ്യ​ ​ലോ​ക്ക് ​ഡൗ​ൺ​ ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ,​ ​കു​ടും​ബാം​ഗ​ത്തെ​ ​പ​രി​ച​രി​ക്കാ​ൻ​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്നെ​ത്തി​യ​ ​ഹോം​ന​ഴ്സി​നെ​ ​ത​ല​സ്ഥാ​ന​ത്തെ​ ​ഒ​രു​ ​സ്റ്റേ​ഷ​നി​ൽ​ ​പി​ടി​കൂ​ടി.​ ​ന​ഴ്സി​നെ​ ​വി​ട്ട​യ​യ്ക്കാ​ൻ​ ​ഈ​ ​ഉ​ന്ന​ത​ൻ​ ​നേ​രി​ട്ട് ​വി​ളി​ച്ചു.​ ​ഉ​ട​ൻ​ ​വി​ടു​ക​യും​ ​ചെ​യ്തു.​ ​മ​റ്റൊ​രു​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​സ്വ​പ്ന​യെ​ 36​ ​ത​വ​ണ​ ​ര​ഹ​സ്യ​ന​മ്പ​രി​ൽ​ ​വി​ളി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം​ ​റൂ​റ​ൽ​ ​പൊ​ലീ​സി​ലെ​ ​ഒ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​നും​ ​വി​ളി​പ്പ​ട്ടി​ക​യി​ലു​ണ്ട്. സ്വ​പ്ന​യെ​യും​ ​സ​ന്ദീ​പി​നെ​യും​ ​ഒ​ളി​വി​ൽ​ ​പോ​കാ​ൻ​ ​സ​ഹാ​യി​ച്ച​തി​ന് ​ഒ​രു​ ​എ​സ്.​പി​യ​ട​ക്കം​ ​സം​ശ​യ​നി​ഴ​ലി​ലു​മാ​ണ്.​ ​ലോ​ക്ക് ​ഡൗ​ൺ​ ​സ​മ​യ​ത്ത് ​സ​ന്ദീ​പി​ന് ​സ്വ​ർ​ണം​ ​സു​ര​ക്ഷി​ത​മാ​യി​ ​കൊ​ച്ചി​യി​ലെ​ത്തി​ക്കാ​ൻ​ ​കൂ​ട്ടു​പോ​യ​ ​പൊ​ലീ​സു​കാ​ര​നെ​ക്കു​റി​ച്ചും​ ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ ​സ്വ​പ്ന​ ​പ്ര​തി​യാ​യ​ ​വ്യാ​ജ​രേ​ഖാ​ ​കേ​സ് ​ഒ​തു​ക്കാ​നു​ള്ള​ ​പൊ​ലീ​സി​ന്റെ​ ​ശ്ര​മം​ ​നേ​ര​ത്തേ​ ​പു​റ​ത്താ​യി​രു​ന്നു.