ഡിഗ്രി പ്രവേശനം നീട്ടണം: സുകുമാരൻ നായർ

Saturday 25 July 2020 12:56 AM IST

ചങ്ങനാശേരി: ഒന്നാംവർഷ ഡിഗ്രി പ്രവേശനം നീട്ടിവയ്ക്കണമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു. എല്ലാവർക്കും വീട്ടിലിരുന്ന് ഓൺലൈനിൽകൂടി അപേക്ഷിക്കാനുള്ള സൗകര്യമോ അറിവോ ഇല്ല. രക്ഷാകർത്താക്കളും കുട്ടികളും അതിനുള്ള മാർഗം തേടിപ്പോകേണ്ടിവരുമ്പോൾ കൂട്ടംകൂടാനും രോഗവ്യാപനത്തിന്റെ തോത് വർദ്ധിക്കാനും ഇടയാകും. എൻട്രൻസ് പരീക്ഷയുടെ അനുഭവമിതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സിലബസിൽ മാറ്റംവരുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ആലോചിക്കണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.