ഇങ്ങനെപോയാൽ കേരളം മഹാരാഷ്‌ട്രയുടെ അവസ്ഥയിലെത്താൻ അധികം വൈകില്ല; മതിയായ ചികിത്സാ സൗകര്യം ഒരുക്കേണ്ടത് അനിവാര്യം

Saturday 25 July 2020 5:32 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​കൊ​​​വി​​​ഡ് ​​​രോ​​​ഗി​​​ക​​​ളു​​​ടെ​​​ ​​​എ​​​ണ്ണം​​​ ​​​ദി​​​നം​​​പ്ര​​​തി​​​ ​​​ആ​​​യി​​​രം​​​ ​​​ക​​​വി​​​ഞ്ഞ​​​തി​​​ൽ​​​ ​​​അ​​​മ്പ​​​ര​​​ക്കു​​​ന്ന​​​ ​​​മ​​​ല​​​യാ​​​ളി​​​ക്ക് ​​​ആ​​​രോ​​​ഗ്യ​​​ ​​​വി​​​ദ​​​ഗ്ദ്ധ​​​ർ​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​മു​​​ന്ന​​​റി​​​യി​​​പ്പ് ​​​കേ​​​ര​​​ളം​​​ ​​​മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യ്ക്ക് ​​​സ​​​മാ​​​ന​​​മാ​​​യ​​​ ​​​അ​​​വ​​​സ്ഥ​​​യി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ്.​​​ ​​​മൂ​​​ന്നാ​​​ഴ്ച​​​ ​​​ക​​​ഴി​​​യു​​​മ്പോ​​​ൾ​​​ ​​​നി​​​ല​​​വി​​​ൽ​​​ ​​​ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ ​​​ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ ​​​നി​​​റ​​​യു​​​ന്ന​​​ ​​​നി​​​ല​​​യാ​​​കും. ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ​​​അ​​​ടു​​​ത്ത​​​ ​​​ചി​​​ല​​​ ​​​ആ​​​ഴ്ച​​​ക​​​ൾ​​​ ​​​അ​​​തി​​​പ്ര​​​ധാ​​​ന​​​മെ​​​ന്ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പി​​​ണ​​​റാ​​​യി​​​ ​​​വി​​​ജ​​​യ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം​​​ ​​​പ​​​റ​​​ഞ്ഞ​​​ത്.​​​ ​​​ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ​​​ ​​​അ​​​തോ​​​റി​​​ട്ടി​​​യും​​​ ​​​ആ​​​രോ​​​ഗ്യ​​​വി​​​ദ​​​ഗ്ദ്ധ​​​രും​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന് ​​​മു​​​ന്ന​​​റി​​​യി​​​പ്പ് ​​​ന​​​ൽ​​​കി​​​ക്ക​​​ഴി​​​ഞ്ഞു.​​​ ​​​മേ​​​യ് ​​​ആ​​​ദ്യ​​​വാ​​​രം​​​ ​​​മ​​​ഹാ​​​രാ​​​ഷ്ട്ര​​​ ​​​എ​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നോ,​​​ ​​​അ​​​തേ​​​ ​​​അ​​​വ​​​സ്ഥ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ​​​കേ​​​ര​​​ളം​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്.

മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ൽ​​​ ​​​മേ​​​യ് ​​​മൂ​​​ന്നി​​​ന് 678​​​ ​​​പേ​​​ർ​​​ക്ക് ​​​രോ​​​ഗം​​​ ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ചു.​​​ ​​​പി​​​റ്റേ​​​ന്ന് 1567​​​ ​​​ആ​​​യി.​​​ ​ജൂ​ലാ​യ് 23​ ​ആ​യ​​​പ്പോ​​​ഴേ​​​ക്കും​​​ 9,895​​​ ​​​കേ​​​സു​​​ക​​​ളാ​​​ണ് ​​​

റി​​​പ്പോ​​​ർ​​​ട്ട് ​​​ചെ​​​യ്ത​​​ത്.​​​ 298​​​ ​​​മ​​​ര​​​ണ​​​വും.
മൂ​​​ന്നാ​​​ഴ്ച​​​ ​​​ക​​​ഴി​​​ഞ്ഞാ​​​ൽ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​പ്ര​​​തി​​​ദി​​​ന​​​ ​​​കേ​​​സു​​​ക​​​ൾ​​​ 5000​​​ ​​​ക​​​വി​​​യും.​​​ ​​​നി​​​ല​​​വി​​​ൽ​​​ ​​​സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​ക​​​ളോ​​​ ​​​മ​​​റ്റ് ​​​ചി​​​കി​​​ത്സാ​​​ ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ ​​​തി​​​ക​​​യാ​​​തെ​​​ ​​​വ​​​രും.​​​ ​​​അ​​​ത്ത​​​രം​​​ ​​​സാ​​​ഹ​​​ച​​​ര്യം​​​ ​​​ഒ​​​ഴി​​​വാ​​​ക്കാ​​​ൻ​​​ ​​​മൂ​​​ന്നാ​​​ഴ്ച​​​മാ​​​ത്ര​​​മാ​​​ണ് ​​​സ​​​ർ​​​ക്കാ​​​രി​​​ന് ​​​മു​​​ന്നി​​​ലു​​​ള്ള​​​ത്.​ ​​മ​​​ര​​​ണ​​​നി​​​ര​​​ക്ക് ​​​കു​​​റ​​​യ്ക്കാ​​​ൻ​​​ ​​​

കൂ​​​ടു​​​ത​​​ൽ​​​ ​​​ചി​​​കി​​​ത്സാ​​​ ​​​സൗ​​​ക​​​ര്യം​​​ ​​​ഒ​​​രു​​​ക്കി​​​യേ​​​തീ​​​രൂ.

നിലവിൽ ആ​​​ശു​​​പ​​​ത്രി​​​കളുടെ എണ്ണം സർക്കാർ മേഖലയിൽ 1280 ആണ്.​​​സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യിൽ 2650ഉം. കിടക്കകളുടെ എണ്ണം​​​ ​​​സ​​​ർ​​​ക്കാ​​​രിന് 38,004ഉം സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യിൽ 68,200മാണ്.
​ലോ​​​ക്ക് ​​​ഡൗ​​​ൺ​​​ ​​​പ്ര​​​ഖ്യാ​​​പി​​​ക്കുന്നതിലൂടെ സ​​​ർ​​​ക്കാ​​​രി​​​ന് ​​​താ​​​ത്കാ​​​ലി​​​ക​​​ ​​​ആ​​​ശ്വാ​​​സം മാത്രമാണ് ലഭിക്കുക.​​​ ​​​ആ​​​ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ​​​ ​​​രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ​​​ ​​​എ​​​ണ്ണം​​​ ​​​കു​​​റ​​​യും.​​​ ​​​പിന്നീട് നിയന്ത്രണങ്ങൾ പിൻവലിച്ചാൽ അ​​​ത് ​​​ഉ​​​യ​​​രും.​​​ ​​​ഇ​​​ത് ​​​മു​​​ൻ​​​കൂ​​​ട്ടി​​​ ​​​ക​​​ണ്ടു​​​ള്ള​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ ​​​വേ​​​ണ​​​മെ​​​ന്നാ​​​ണ് ​​​വി​​​ദ​​​ഗ്ദ്ധാ​​​ഭി​​​പ്രാ​​​യം.