ഓണം ഓഫറുകളുമായി വോൾട്ടാസ്

Sunday 26 July 2020 3:09 AM IST

കൊച്ചി: ഗാർഹിക എ.സി വിപണിയിലെ പ്രമുഖരായ വോൾട്ടാസ്, ഓണക്കാലത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. വോൾട്ടാസ്, വോൾട്ടാസ് ബെക്കോ ഉത്‌പന്നങ്ങൾ വാങ്ങുമ്പോൾ 20,000 രൂപയുടെ വരെ ആനുകൂല്യങ്ങൾ നേടാം. കാഷ് ബാക്ക് ഓഫറുകൾ, അഞ്ചുവർഷത്തെ എക്‌സ്‌റ്റൻഡഡ് വാറന്റി, ഇൻസ്‌റ്രലേഷൻ പാക്കേജ്, എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവയുമുണ്ട്.

ആകർഷകമായ ഫിനാൻസ് ഓഫറുകളും അവതരിപ്പിച്ചിരിക്കുന്നു. ഓരോ പർച്ചേസിനുമൊപ്പം ബ്രാൻഡഡ് വാച്ച് സമ്മാനമായി ലഭിക്കും. ആഗസ്‌റ്ര് ഒന്നുമുതൽ സെപ്‌തംബർ 15 വരെയാണ് ഓഫർ. ഓണക്കാലത്ത് പുത്തൻ മോഡൽ റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും ഡിഷ്‌വാഷറുകളും വിപണിയിലിറക്കുമെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു.