കൊവിഡ് വ്യാപിക്കുന്നു, കണ്ടെയിന്മെന്റ് സോണുകൾ വർദ്ധിക്കുന്നു: ഇനി ഭാഗ്യമെത്തുക ഇടവിട്ട ദിവസങ്ങളിൽ
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും കണ്ടെയ്ൻമെന്റ് സോണുകൾ വർദ്ധിക്കുന്നതിനാലും ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകൾ ഇനി നടത്തുക ഒന്നിട വിട്ട ദിവസങ്ങളിൽ. പുതിയ തീരുമാനം അനുസരിച്ച്, വരുന്ന ആഴ്ചയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമേ ഭാഗ്യക്കുറി ഉണ്ടാവുകയുള്ളൂ.
യാത്രാക്രമം സ്ത്രീശക്തി, കാരുണ്യ പ്ലസ്, കാരുണ്യ എന്നീ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകളാണ് ഈ ദിവസങ്ങളിൽ നടത്തുക. ഇതിനടുത്ത ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഭാഗ്യക്കുറി നടത്തും. തിങ്കളാഴ്ച വിൻവിന്നിന്റെയും, ബുധനാഴ്ച അക്ഷയയുടെയും വെള്ളിയാഴ്ച നിർമലിന്റെയും നറുക്കെടുപ്പുകളാണ് ഉണ്ടാക്കുക.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ചകളിലുള്ള പൗർണമി ഭാഗ്യക്കുറിഡിസംബർ അവസാനം വരെ റദ്ദാക്കിയിട്ടുണ്ട്. ഇതിനാൽ, ഞായറാഴ്ച ദിവസങ്ങളിൽ നറുക്കെടുപ്പുണ്ടാകില്ല. നറുക്കെടുപ്പ് റദ്ദാക്കിയ മറ്റു തീയതികൾ: 27,29, 31, ഓഗസ്റ്റ് 4, 6, 8, 10, 12, 14, 18, 20, 22, 24, 26, 28.