പി.ജി മെഡിക്കൽ; ഓൺലൈൻ മോപ്പ്അപ്പ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളലേക്കുള്ള ഓൺലൈൻ മോപ്പ്അപ്പ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 28ന് വൈകിട്ട് നാലിന് മുമ്പായി പ്രസ്തുത കോളേജുകളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in.
കേരള സർവകലാശാല
നാലാം സെമസ്റ്റർ പി.ജി പ്രോജക്ട് സബ്മിഷനും, വൈവയും ഓൺലൈനായും ഓഫ്ലൈനായും ചെയ്യാം
നാലാം സെമസ്റ്റർ പി.ജി പ്രോജക്ട് സബ്മിഷനും, വൈവയും ഓൺലൈനായോ ഓഫ്ലൈനായോ ചെയ്യാം. ഓൺലൈനായി സബ്മിഷൻ നടത്തുന്നവർ പി.ഡി.എഫ് ഫോർമാറ്റിൽ പ്രോജക്ട് റിപ്പോർട്ട് ഡിപ്പാർട്ട്മെന്റ് തലവൻ വഴി എക്സാമിനേഷൻ പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യണം. ഇതുമായി ബന്ധപ്പെട്ട പൊതുമാർഗ നിർദ്ദേശങ്ങൾ കോളേജ് പ്രിൻസിപ്പൽമാരെ സർവകലാശാല അറിയിക്കും. ഓഫ്ലൈനായി സമർപ്പിക്കുന്നവർ സർവകലാശാലയുടെ നിലവിലുളള രീതി തന്നെ തുടരേണ്ടതാണ്.
കാലിക്കറ്റ് യൂണി. അറിയിപ്പുകൾ
പരീക്ഷ മാറ്റി ജൂലായ് 28 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.വോക് (2018 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി.