കീം ഡ്യൂട്ടി ചെയ്ത അദ്ധ്യാപികയ്ക്കും മകൾക്കും കൊവിഡ്
Sunday 26 July 2020 12:00 AM IST
പാലക്കാട്: കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസിൽ കീം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപികയ്ക്കും തമിഴ്നാട്ടിൽ നിന്നെത്തിയ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകരെയും 40 വിദ്യാർത്ഥികളെയും നിരീക്ഷണത്തിലാക്കി. രണ്ട് ക്ലാസ് മുറികളുടെ ചുമതലയാണ് അദ്ധ്യാപികയ്ക്കുണ്ടായിരുന്നത്.
മകളെ നാട്ടിലെത്തിക്കാൻ ഇവർ തമിഴ്‌നാട്ടിൽ പോയിരുന്നു. ഇതുവഴിയാവാം രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. 18ന് തമിഴ്‌നാട്ടിലെ ബന്ധുവിന് രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ സാമ്പിൾ പരിശോധനയ്ക്കെടുത്തിരുന്നു.