കാസർകോട് മൂന്ന് പുതിയ ക്ലസ്റ്ററുകൾ കൂടി

Sunday 26 July 2020 12:05 AM IST

കാസർകോട് : പുതുതായി ജില്ലയിൽ മൂന്ന് പുതിയ ക്ലസ്റ്ററുകൾ കൂടി രൂപം കൊണ്ടിട്ടുണ്ട്. നീർച്ചാൽ, നാട്ടക്കല്ല്, ചെങ്കള മാരേജ് ക്ലസ്റ്റർ എന്നിവയാണ് ജില്ലയിൽ പുതുതായി രൂപം കൊണ്ട ക്ലസ്റ്റുകൾ. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം ഒമ്പതായി .

കാസർകോട് ചന്ത 514 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 70 പേർക്ക് പോസിറ്റീവ് .ചെങ്കള ഫ്യൂണറൽ ക്ലസ്റ്റർ 532 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 44 പോസിറ്റീവ് .മംഗൽപ്പാടി വാർഡ് മൂന്ന് 255 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 10 പോസിറ്റീവ് .മഞ്ചേശ്വരം വാർഡ് 11, 12, 13 249 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 20 പോസിറ്റീവ് .കുമ്പള ചന്ത ക്ലസ്റ്റർ 204 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 24 പേരുടെ സാമ്പിൾ പൊസീറ്റീവ്.നാട്ടക്കല്ല് 82 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 23 പോസിറ്റീവ് .നീർച്ചാൽ 61 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 13 പോസിറ്റീവ് .കുമ്പള വാർഡ് ഒന്ന്195 പോരുടെ സാമ്പിൾ പിശോധിച്ചതിൽ 8 പോസിറ്റീവ് .ചെങ്കള മാരേജ് ക്ലസ്റ്റർ 128 പേരുടെ സാമ്പിൾ പരിശോധനയിൽ 43 പോസിറ്റീവ്‌ എന്നിങ്ങനെയാണ് കണക്ക്.