ഇന്നലെ നേരിയ ആശ്വാസം

Sunday 26 July 2020 1:29 AM IST

കൊല്ലം: നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച തുടർച്ചയായ മൂന്ന് ദിവസങ്ങൾക്ക് പിന്നാലെ ഇന്നലെ നേരിയ ആശ്വാസം. 80 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 12 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 63 പേർക്കും രോഗം സ്ഥിരീകരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ, കൊല്ലം സ്വദേശിയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്റ് എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 50 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 823 ആയി.

സ്ഥിരീകരിച്ച സ്ഥലവും എണ്ണവും

കന്നിമേൽചേരി-1, അഷ്ടമുടി-1, ഇടമൺ-1, എഴുകോൺ 1, കരിക്കോട് 1കാഞ്ഞാവെളി-1, കൊല്ലം വിഷ്ണത്തുകാവ്- 1, കൊല്ലം തേവള്ളി -1, പള്ളിക്കൽ-1, വാടി-1, ശക്തികുളങ്ങര-1, ശൂരനാട് വടക്ക് -1, നീണ്ടകര -1, കൊട്ടിയം -1, അഞ്ചൽ-2, ആദിച്ചനല്ലൂർ -2, ആയൂർ-1, ആലപ്പാട് -2, ഇട്ടിവ -1, ഉമ്മന്നൂർ -11, എഴുകോൺ-22, ഓയൂർ-1, കടയ്ക്കൽ -2, കരീപ്ര -1, കരുനാഗപ്പള്ളി -2, കുലശേഖരപുരം-3, കുളത്തൂപ്പുഴ-5, ചടയമംഗലം -4, ചവറ-3, ചിതറ -8, തലച്ചിറ-4, തെക്കുംഭാഗം-2, തെന്മല-2, നെടുവത്തൂർ-1, പണ്ടാരത്തുരുത്ത് -1, പരവൂർ -3, പ്ളളിമൺ 1, പുനലൂർ-1, മങ്ങാട് -1, മടത്തറ -1, വയയ്ക്കൽ-2, വിളക്കുടി -3, ശാസ്താംകോട്ട-1, കൊട്ടാരക്കര-2 (ആരോഗ്യ പ്രവർത്തകൻ, കൊട്ടാരക്കര താലൂക്ക് ആശുപത്രി ജീവനക്കാരൻ), കൊല്ലം വടക്കേവിള-1 (തിരുവനന്തപുരം മെഡിക്കൽ കോളേജ് നഴ്സ്).