കൊ​വി​ഡ് ​പ്ര​തി​രോ​ധത്തി​ന് ന​ഴ്‌​സി​നെ ആവശ്യമുണ്ട്

Monday 27 July 2020 12:18 AM IST

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ കൊവിഡ് 19 പ്രവർത്തനങ്ങൾക്ക് സ്റ്റാഫ് നഴ്‌സിനെ കരാർ വ്യവസ്ഥയിൽ ആവശ്യമുണ്ട്. ജനറൽ നഴ്‌സിംഗ് / ജി.എൻ.എം യോഗ്യതയും കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 31 ന് മുമ്പ് അപേക്ഷകൾ ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം.

തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടങ്ങുന്ന പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. 40ൽ താഴെ പ്രായമുള്ള അംഗീകൃത ബിരുദമുള്ളവർ 28ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി പഞ്ചായത്ത് ഓഫീസിലെത്തണം.

തിരുവല്ല: ഓതറ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു സ്റ്റാഫ് നഴ്‌സിനെ ആവശ്യമുണ്ട്. ജി.എൻ.എം / ബി.എസ് സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്. താൽപര്യമുള്ളവർ 30ന് രാവിലെ 11.30ന് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ എത്തണം.