കോട്ടയം മെഡിക്കൽ കോളേജിൽ ഗർഭിണികളായ അഞ്ച് സ്ത്രീകൾക്ക് കൊവിഡ്: രണ്ടുപേർ പ്രസവിച്ചു

Sunday 26 July 2020 10:29 PM IST

കൊച്ചി: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗർഭിണികളായ അഞ്ച് സ്ത്രീകൾക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേരുടെ പ്രസവം നടന്നതായും രോഗികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ടായ ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു. മെഡിക്കൽ മുൻപ്, കോളേജിലെ ഗൈനക്കോളജി വിഭാഗത്തില് ചികിത്സ തേടിയെത്തിയ ഏഴു പേര്‍ക്കു രോഗബാധയുള്ളതായി കണ്ടെത്തിയിരുന്നു.

ഈ സ്ത്രീകളും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇപ്പോൾ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ കോവിഡ് രോഗികളായ ഗര്‍ഭിണികള്‍ക്കു മാത്രമായിരിക്കും ചികിത്സ ലഭിക്കുക.

ഈ വിഭാഗത്തിലെ മറ്റു രോഗികള്‍ക്ക് ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ചികിത്സയ്ക്കായുള്ള സൗകര്യവും ഒരുക്കും. ഗൈനക്കോളജി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ട്. മാത്രമല്ല, ഒരാഴ്ച്ചത്തേക്ക് ഇവിടെ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ ആഴ്ച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരം നല്‍കണമെന്നും മെഡിക്കൽ ,കോളേജ് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.